പോക്സോ കുറ്റകൃത്യം മറച്ചുവെച്ച ഹോംസ്റ്റേ നടത്തിപ്പുകാരിക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈകോടതി. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ഹോംസ്റ്റേയിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കാര്യം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതിരുന്നതിനെ തുടർന്നെടുത്ത കേസ് നിലനിൽക്കുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
കോട്ടേജ് നടത്തിപ്പുകാരി താനല്ലെന്നും ലൈസൻസ് ഭർത്താവിന്റെ പേരിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കാൻ കുട്ടമ്പുഴയിയിൽ ‘ബഡ്ജീസ് കോട്ടേജ്’ എന്ന ഹോംസ്റ്റേ നടത്തിയിരുന്ന ഷീല നൽകിയ ഹരജിയാണ് കോടതി തള്ളിയത്. കുട്ടികളുമായി എത്തിയ ഒന്നാം പ്രതിക്ക് കോട്ടേജിൽ മുറി നൽകി പീഡനത്തിന് സൗകര്യം ഒരുക്കുകയും ഇക്കാര്യം പൊലീസിനെ അറിയിക്കാതിരിക്കുകയും ചെയ്തതിനാണ് ഹരജിക്കാരിയെ രണ്ടാം പ്രതിയാക്കി പള്ളുരുത്തി പൊലീസ് കേസെടുത്തത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

