പാലക്കാട്ട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ ജോലിക്കു പോകുന്ന വഴിക്കായിരുന്നു ആക്രമണം. പരിക്കേറ്റ് റോഡിൽ കിടക്കുന്ന നിലയിൽ ഊർമിളയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. രണ്ടാം ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജേഷ് ആണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായിട്ടുണ്ട്. ഇതിനുമുൻപും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കുറച്ചുനാളായി ഇവർ അകന്നുകഴിയുകയാണ്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply