പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ബസ് സ്റ്റാൻഡിൽ വച്ച് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. നീലിപ്പാറ സ്വദേശി ഗീതുവിനെയാണ് അൻപതുകാരനായ ഭർത്താവ് ഷൺമുഖം കുത്തി പരിക്കേൽപ്പിച്ചത്. ഗീതുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൺമുഖത്തെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം.
ജോലിയ്ക്ക് പോകുന്നതിനായി സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ഭർത്താവ് ഷൺമുഖം ഗീതുവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഉടൻ തന്നെ ബസ് സ്റ്റാൻഡിലുള്ളവർ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചുമലിനും കഴുത്തിനുമാണ് കുത്തേറ്റത്. സമീപത്തെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയാണ് ഗീതു.
ഏറെ നാളായി ഇരുവരും അകന്നു താമസിക്കുകയാണ്. നേരത്തെയും ഷൺമുഖം ഗീതുവിനെ സമാനമായ രീതിയിൽ ആക്രമിച്ചിരുന്നു. തുടർചികിത്സയ്ക്കായി ഗീതുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

