നവജാതശിശുവിന്റെ മരണം കൊലപാതകം; തിരുവല്ലയിൽ അമ്മ അറസ്റ്റിൽ

തിരുവല്ലയിൽ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശിനി നീതു(20)വാണ് പോലീസ് പിടിയിലായത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടർച്ചയായി വെള്ളം ഒഴിച്ചയാണ് യുവതി കൃത്യം നടത്തിയതെന്നാണ് പ്രാഥമികവിവരം.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് തിരുവല്ലയിലെ താമസസ്ഥലത്തുവെച്ച് നീതു പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് കുഞ്ഞിനെ മടിയിൽ കിടത്തി മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിക്കുകയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം എത്തിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇരുപതുവയസ്സുകാരിയായ നീതു ഗർഭിണിയാണെന്ന വിവരം ഇവരുടെ ഹോസ്റ്റലിലെ അന്തേവാസികളോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. ഗർഭിണിയാണെന്നവിവരം യുവതി ഇവരിൽനിന്നെല്ലാം മറച്ചുവെയ്ക്കുകയായിരുന്നു. തൃശ്ശൂർ സ്വദേശിയായ കാമുകനിൽനിന്നാണ് ഗർഭം ധരിച്ചതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply