നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി ഇന്ന്

തിരുവനന്തപുരത്തെ നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത് .2017 ഏപ്രിലിൽ ആണ് പ്രതി കേഡൽ ജിൻസൺ രാജ മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയത്

ഏപ്രിൽ ഒമ്പതിനു പുലർച്ചെയാണ് ക്ലിഫ് ഹൗസിന് സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവർ കൊല്ലപ്പെട്ടത്.അമ്മ, അച്ഛൻ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കിയതും പുഴുവരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ചോദ്യം ചെയ്യലിനിടെ പ്രതി പല തവണ മൊഴി മാറ്റിയിരുന്നുവെങ്കിലും കുടുംബാംഗങ്ങൾ അവഗണിച്ചതിലെ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നു കുറ്റപത്രത്തിൽ പറയുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply