നന്തൻകോട് കൂട്ടക്കൊലക്കേസ്: വിധി പറയുന്നത് മെയ് 8ക്ക് മാറ്റി

കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലക്കേസിലെ വിധി പറയുന്നത് മെയ് 8ക്ക് മാറ്റി . തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി മാറ്റിയത്. പ്രതിയായ കേഡൽ ജെൻസൻ രാജ 2017 ഏപ്രിൽ 9നാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ജീൻ പത്മ, അച്ഛൻ രാജ തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കൊലപ്പെടുത്തിയത്.

മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രൽ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നും പ്രതി പൊലീസിൽ മൊഴി നൽകിയിരുന്നു.
പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply