നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8ന് വിധി പറയും.പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ. നടൻ ദിലീപ് എട്ടാം പ്രതിയാണ് . 9 പ്രതികളാണ് വിചാരണ നേരിട്ടത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്.എല്ലാ പ്രതികളും അന്നേ ദിവസം ഹാജരാകണമെന്ന് കോടതി അറിയിച്ചു.കേസിൽ ഇന്ന് പൾസർ സുനി അടക്കം അഞ്ച് പ്രതികൾ ഹാജരായി.28 സാക്ഷികളാണ് കേസിൽ കൂറുമാറിയത്.2017 ഫെബ്രുവരിയിലാണ് കൊച്ചി നഗരത്തിൽ സഞ്ചരിക്കുന്ന വാഹനത്തിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

