കൊല്ലം അച്ചൻകോവിൽ ചെമ്പനരുവിയിൽ ദമ്പതികളെ വീട്ടിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഭാര്യ ശ്രീതുവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് ഷെഫീഖിനും പൊള്ളലേറ്റെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
ചെമ്പനരുവിയിലെ വീട്ടിൽ വൈകിട്ടായിരുന്നു സംഭവം. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അച്ചൻകോവിൽ പൊലീസ് വീട്ടിൽ എത്തുമ്പോൾ മുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് ശ്രീതുവിനെയും ഭർത്താവ് ഷെഫീഖിനെയും കണ്ടെത്തിയത്. ഉടൻ പൊലീസ് ജീപ്പിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മുമ്പ് ശ്രീതു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഫെഫീഖിനെ വിളിപ്പിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇനി പ്രശ്നമുണ്ടാകില്ലെന്ന ഉറപ്പിലാണ് ഇരുവരും സ്റ്റേഷനിൽ നിന്നും മടങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു.ഇരുവർക്കും മൂന്ന് മക്കളുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

