ഗോകുലിന്റെ മരണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താൻ നീക്കവുമായി ആദിവാസി സംഘടനകൾ

ആദിവാസി യുവാവായ ഗോകുലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആദിവാസി സംഘടനകൾ സമരത്തിലേക്ക്. പോലീസ് സ്റ്റേഷനിലെ മരണത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനിച്ചു. പ്രായപൂർത്തിയാകാത്ത ആളായിരുന്നു ഗോകുൽ എന്ന സ്കൂൾ രേഖകളടക്കം പുറത്തു വന്നിരുന്നു. എന്നിട്ടും അധികാരികൾ കൃത്യമായ നടപടിയിലേക്ക് കടക്കുന്നില്ലന്ന് ആരോപിച്ചാണ് സംഘടനകൾ സമരത്തിന് ഒരുങ്ങുന്നത്

ഗോകുലിന്റെ മരണത്തിൽ കൽപ്പറ്റ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ജില്ലാ ക്രൈംബ്രാഞ്ചാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത് പൊലീസ് കംപെയിൻ്റ് അതോറിറ്റി ചെയർമാൻ കൽപ്പറ്റ സ്റ്റേഷനിൽ സന്ദർശനം നടത്തി. പൊലീസിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു സന്ദർശനം. ഫോറൻസിക് സർജൻമാരുടെ സംഘവും കൽപ്പറ്റ സ്റ്റേഷനിൽ സന്ദർശിച്ചിരുന്നു അതേസമയം കേസ് ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply