കോഴിക്കോട് എൻഐടിയിൽ അധ്യാപകനുനേരെ ആക്രമണം; പ്രതി പിടിയിൽ

കോഴിക്കോട് എൻഐടി ക്യാമ്പസിൽ അധ്യാപകനുനേരെ ആക്രമണം. കത്തികൊണ്ട് കുത്തുകയായിരുന്നു. ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. എൻഐടിയിലെ സിവിൽ എൻജിനീയറിങ് പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്‌നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ ആക്രമിച്ചത്. സംഭവത്തിനുശേഷം പ്രതിയായ വിനോദ് കുമാറിനെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

കുത്തിയ വിനോദ് കുമാർ എൻഐടിയിലെ വിദ്യാർത്ഥിയല്ലെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി. എൻഐടി ക്യാമ്പസിലെ ലൈബ്രറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകനെ ആക്രമിച്ചത്. പരിക്കേറ്റ അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, പിടിയിലായ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പൊലീസിനോട് പറയുന്നത്. ഇരുവരും ഡൽഹി ഐഐടിയിൽ സഹപാഠികൾ ആണെന്നായിരുന്നു ആദ്യം പറഞ്ഞത്. വ്യക്തമായ മറുപടിയല്ല ഇയാൾ നൽകുന്നത്. പൊലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply