കൃഷിയിടത്തിൽ നിന്ന് കോളിഫ്ലവർ പറിച്ചു; വൃദ്ധയായ മാതാവിനെ കെട്ടിയിട്ട് തല്ലി മകൻ

കോളിഫ്‌ളവർ പറിച്ച പ്രായമായ മാതാവിനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് മർദിച്ച മകൻ അറസ്റ്റിൽ. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ നിന്നുള്ള ശത്രുഘ്ന മഹന്തയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. മർദനമേറ്റ വൃദ്ധയായ മാതാവ് ചികിത്സ തേടാൻ ആശുപത്രിയിലെത്തിയതായിരുന്നു. മകന്റെ മർദനമേറ്റെന്നറിഞ്ഞ ആശുപത്രി അധികൃതർ ഇക്കാര്യം പൊലീസിനെ വിളിച്ചറിയിച്ചു. പൊലീസെത്തി വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി. പരാതി ശരിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ മഹന്തയെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

വയോധിക ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. ഇവർക്ക് രണ്ട് ആൺമക്കളുള്ളത്. മൂത്ത മകൻ വർഷങ്ങൾക്ക് മുൻപ് മരിച്ചു. തുടർന്ന് ഇളയ മകനൊപ്പം കുറച്ച് നാൾ താമസിച്ചു. എന്നാൽ കുടുംബ വഴക്കിനെ തുടർന്ന് വയോധിക ഇവരുടെ വീട്ടിൽ നിന്ന് മാറി തനിച്ച് താമസിക്കുകയായിരുന്നു. സർക്കാർ റേഷനും നാട്ടുകാരുടെ സഹായവും കൊണ്ടാണ് ഇവർ ജീവിക്കുന്നത്.

ഈയിടെ പണത്തിന് അത്യാവശ്യം വന്നതോടെ അടുത്തുള്ള മകന്റെ കൃഷിയിടത്തിൽ നിന്ന് ഒരു കോളിഫ്‌ളവർ മാതാവ് അയൽവാസിക്ക് വിറ്റു. സംഭവമറിഞ്ഞ മകൻ മാതാവിനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഡിസംബർ 20നായിരുന്നു സംഭവം.മകന്റെ ക്രൂരകൃത്യത്തിന്റെ വീഡിയോയും ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply