കാണാതായ 16 കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

തിരുവനന്തപുരം വെഞ്ഞാറമൂട് നിന്നും കാണാതായ 16 കാരന്റെ മൃതദേഹം
വീട്ടിനടുത്തുള്ള കിണറ്റിൽ കണ്ടെത്തി. തയ്ക്കാട് മുളങ്കുന്ന് ലക്ഷംവീട്ടിൽ അനിൽകുമാർ-മായ ദമ്പതികളുടെ മകനാണ് മരിച്ച അർജുൻ.

തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അർജുനെ കാണാതായത്. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയതായിരുന്നു. പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെവന്നതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ ബുധനാഴ്ച രാവിലെ വീടിന് സമീപത്തുള്ള പറമ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച പ്രദേശത്തെ മുഴുവൻ സിസിടിവി ക്യാമറകളും പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.പിരപ്പൻകോട് ഹൈസ്‌കുളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് അർജുൻ


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply