എറണാകുളത്ത് രണ്ടിടത്ത് ഗുണ്ട ആക്രമണം നടന്നു. ആലുവ ഉളിയന്നൂരിൽ ആയുധങ്ങളുമായെത്തിയ യുവാക്കൾ വാഹനങ്ങൾ അടിച്ചുതകർത്തു. കൊച്ചിയിൽ പള്ളുരുത്തി സ്വദേശിയായ യുവാവിനെ മൂന്നംഗസംഘം വെട്ടി പരിക്കേൽപ്പിച്ചു.
വിവാഹ സൽക്കാരം കഴിഞ്ഞ് വരികയായിരുന്ന കുടുംബത്തിന്റെ കാറിന്മേൽ ഗുണ്ടകളിൽ ഒരാൾ സഞ്ചരിച്ച ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്നാണ് ഉളിയന്നൂരിൽ ഗുണ്ടകൾ വാഹനങ്ങൾ തല്ലിത്തകർത്തത്. പള്ളുരുത്തി സ്വദേശി ഷാഹുൽ സഞ്ചരിച്ച ബൈക്കാണ് കാറിൽ തട്ടിയത്. തുടർന്ന് ഷാഹുൽ വിളിച്ചറിയിച്ചത് അനുസരിച്ച് കോമ്പാറ സ്വദേശി സുനീർ കുടിയെത്തിയ ശേഷം ഇരുവരും ചേർന്ന് വാഹനങ്ങൾ തല്ലി തകർക്കുകയായിരുന്നു. നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.ആലുവയിലെ ഹോട്ടൽ തല്ലിത്തകർത്ത കേസിലെ പ്രതികളാണ് ഇവർ.
ഇന്ന് പുലർച്ചയാണ് കൊച്ചിയിൽ മൂന്നംഗസംഘം യുവാവിനെ കൈക്കോടാലി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചത്. പള്ളുരുത്തി സ്വദേശി വിപിനാണ് വെട്ടേറ്റത്. സംഭവത്തിൽ ഷാനത്ത്, ബിജു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. 2019ൽ പ്രതികളുടെ സുഹൃത്ത് വിനോദിനെ മർദിച്ചതിലുള്ള വൈരാഗ്യമാണ് അക്രമണത്തിന് കാരണം. പരിക്കേറ്റ വിപിൻ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

