ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽക്കാൻ കൊണ്ടുവന്ന ബ്രൗൺ ഷുഗർ പിടികൂടി ; രണ്ട് അസം സ്വദേശികൾ അറസ്റ്റിൽ

എറണാകുളം കോതമംഗലത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 18 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് അസം സ്വദേശികൾ പിടിയിൽ. ഹഫിജ് ഉദ്ധീൻ, സഫീക്കുൾ ഇസ്‌ലാം എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന ലക്ഷ്യമിട്ടാണ് ഇവർ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്.

കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസും സംഘവും നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗറുമായി ഇരുവരെയും കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ സുധീർ മുഹമ്മദ്, പി.ബി ലിബു, എം.റ്റി ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ റസാഖ് കെ.എ, സോബിൻ ജോസ്, എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply