രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ അതിജീവിതയെ അപമാനിച്ചുവെന്ന പരാതിയിൽ സാമൂഹ്യ പ്രവർത്തകൻ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് സൈബർ പൊലീസ് രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്തത്.
അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ശ്രമിച്ചതാണ് കുറ്റം. രാഹുൽ ഈശ്വർ ഉൾപ്പെടെ നാലുപേരുടെ സോഷ്യൽ മീഡിയ URL-കൾ പരാതിക്കാരി പൊലീസിന് നൽകിയിരുന്നു. ഇവ പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. സന്ദീപ് വാര്യരുടേയും, രണ്ടു വനിതകളുടേയും URL ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിന്റെ നിർണായക നീക്കം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

