Headlines

കാറിൻറെ ഡോർ പെട്ടെന്ന് തുറന്നു; സ്‌കൂട്ടറിൽ പോകുകയായിരുന്ന ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

ജമ്മു കശ്മീരിലെ പ്രാദേശിക ക്രിക്കറ്റ് താരമായ ഫരീദ് ഹുസൈൻ റോഡപകടത്തിൽ മരിച്ചു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ ഡ്രൈവർ പെട്ടെന്ന് തുറന്നതിനെ തുടർന്ന് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഫരീദ് ഹുസൈന്റെ വാഹനം ഡോറിൽ തട്ടി മറിഞ്ഞു വീഴുകയായിരുന്നു.

ഈ മാസം 20-ന് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നു. അപകടം നടന്നയുടൻ തന്നെ ഫരീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

ഒരു യുവ ക്രിക്കറ്റ് താരത്തിന്റെ ജീവൻ നഷ്ടപ്പെട്ട ഈ ദാരുണമായ സംഭവം എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. പ്രാദേശിക ടൂർണമെന്റുകളിൽ അറിയപ്പെടുന്ന കളിക്കാരനായിരുന്നു ഫരീദ്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

Leave a Reply