Headlines

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി; ചേളാരി സ്വദേശി ആശുപത്രി വിട്ടു

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസ്സുകാരി പൂർണ്ണമായി സുഖം പ്രാപിച്ചു ആശുപത്രി വിട്ടു. ഈ രോഗം ബാധിച്ച് കോഴിക്കോട് ജില്ലയിൽ 10 പേർ ഇപ്പോഴും ചികിത്സയിലുണ്ട്.

ഈ മാസം മാത്രം 24 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ എണ്ണം 71 ആയി. ഈ വർഷം ഇതുവരെ 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ 9 എണ്ണം ഈ മാസം തന്നെയാണ്.

രോഗം ബാധിച്ച ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ദിവസം പട്ടാമ്പിയിൽ രോഗം സ്ഥിരീകരിച്ച ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാൾക്ക് രോഗം പിടിപെടാൻ കാരണമായ ജലസ്രോതസ്സ് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Leave a Reply