മുതിർന്ന മാധ്യമപ്രവർത്തകൻ ജീജോ തച്ചന്റെ മൂന്നാമത്തെ കവിതാസമാഹാരം ചെന്തീയപ്പൻ ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ നവംബർ 5 ബുധൻ വൈകീട്ട് 4.30 പ്രകാശനം ചെയ്യും.ഖലീജ് ടൈംസ്, ഗൾഫ് ടുഡേ, എന്നീ യു എ ഇ പത്രങ്ങളിലും ബ്രൂണെയിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ജോലി ചെയ്ത ജീജോയുടെ കവിതകൾ ലിപി പബ്ലിക്കഷൻസാണ് പുറത്തിറക്കുന്നത്. റൈറ്റേഴ്സ് ഫോറത്തിൽ നടക്കുന്ന പ്രകാശനച്ചടങ്ങിൽ അറബ് കവയിത്രി ഹംദ അൽ മുഹൈരി,
എം.സി.എ. നാസർ, പി. ശിവപ്രസാദ്, ഇ.കെ. ദിനേശൻ, ഷാജി ഹനീഫ്, ഉഷ ഷിനോജ്,
ഇസ്മയിൽ മേലടി, ജീജോ തച്ചൻ എന്നിവർ പങ്കെടുക്കും.


