Headlines

റാപ്പർ വേടനതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു

റാപ്പർ വേടനതിരായ ബലാത്സംഗ കേസിൽ തൃക്കാക്കര പോലീസ് കുറ്റപത്രം സമർപ്പിച്ചു. യുവതി നൽകിയ പരാതി ശരിവെക്കുന്ന കണ്ടെത്തലുകളാണ് കുറ്റപത്രത്തിലുള്ളത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതായിരുന്നു പരാതി.

ഈ മാസം പത്തിന് വേടനെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയിരുന്നു. ബലാത്സംഗ കേസ് നിലനിൽക്കെ, പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് പോലീസിനോട് വേടൻ മൊഴി നൽകിയത്. മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പോലീസും വേടനതിരേ കേസെടുത്തിരുന്നു. എന്നാൽ ഈ കേസിലും സെഷൻസ് കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു.

ഇന്നലെ കഞ്ചാവ് കേസിൽ ഹിൽ പാലസ് പോലീസും വേടനതിരേ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇത് സമർപ്പിച്ചത്. വേടൻ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് ഈ കുറ്റപത്രത്തിലെ കണ്ടെത്തൽ. ഏപ്രിൽ 28ന് വേടൻ താമസിച്ചിരുന്ന ഫ്‌ലാറ്റിൽ നിന്നാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് കഞ്ചാവ് പിടികൂടിയത്. ഈ കേസിൽ വേടനടക്കം ഒൻപത് പ്രതികളുണ്ട്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കഞ്ചാവ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. കഞ്ചാവ് കേസിൽ അറസ്റ്റിലായതിന് പിന്നാലെ വേടനതിരേ പുലിപ്പല്ല് കേസും ഉണ്ടായിരുന്നു.

Leave a Reply