മുൻ മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഏർപ്പെടുത്തിയ ആറാമത് സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിനു ഈ വര്ഷം മുസ്ലിം മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റും, മുൻ പാർലമെന്ററിയനും, തമിഴ്നാട് സർക്കാരിന്റെ ഏറ്റവും ഉന്നത ബഹുമതിയായ തകൈസാൽ തമിഴർ പുരസ്‌ക്കാര ജേതാവുമായ പ്രൊഫ. കെ.എം ഖാദർ മൊയ്തീനെ തെരഞ്ഞെടുത്തു . ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
ഇ ടി മുഹമ്മദ് ബഷീർ എം പി ജൂറി ചെയർമാനും , ജൂറി അംഗങ്ങളായ സൈനുൽ ആബിദീൻ ( സഫാരി ) , ഡോക്ടർ സി പി ബാവ ഹാജി , പി എ സൽമാൻ ഇബ്രാഹിം , പൊയിൽ അബ്ദുല്ല , എം സി വടകര , ടി ടി ഇസ്മായിൽ , സി കെ സുബൈർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത് .ഒക്ടോബർ 4 നു ദുബൈ ഇറാനിയൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന സി.എച്ച് ഇന്റീനാഷ്നൽ സമ്മിറ്റിൽ വെച്ച് അവാർഡ് സമർപ്പിക്കും.

മുൻ വർഷങ്ങളിൽ യഥാക്രമം എൻ കെ പ്രേമചന്ദ്രൻ എം പി ,സി പി ജോൺ , ഡോക്ടർ ശശി തരൂർ എം പി , ഇ ടി മുഹമ്മദ് ബഷീർ എം പി , കെ സി വേണുഗോപാൽ എന്നിവരായിരുന്നു രാഷ്ട്ര സേവാ പുരസ്കാര ജേതാക്കൾ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ , മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി , രമേശ് ചെന്നിത്തല , കെ എം ഷാജി തുടങ്ങിയ നേതാക്കളും അറബ് പ്രമുഖരും , ബിസിനസ്സ് പ്രമുഖരും , മുസ്ലിം ലീഗ് , കെ എം സി സി , മറ്റു പ്രവാസി സംഘടനാ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും

