ഒമാനിൽ പ്രകൃതിദത്ത സസ്യജാലങ്ങൾക്ക് കേടുപാടുകൾ വരുത്തിയതിനെ തുടർന്ന് ഒരു ടൂറിസം കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സലാലയിലെ വാദി ദർബത്തിലെ സംരക്ഷിത ഹരിത പ്രദേശങ്ങളിലൂടെ ഫോർ വീൽ വാഹനങ്ങളും വലിയ ട്രക്കുകളും നേരിട്ട് ഓടിച്ചുകയറ്റിയതാണ് നടപടിക്ക് കാരണം.
പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 21 പ്രകാരമാണ് പരിസ്ഥിതി മന്ത്രാലയം ടൂറിസം കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചത്. പ്രകൃതിദത്ത സസ്യങ്ങളെയും ഹരിത ഇടങ്ങളെയും ദോഷകരമായി ബാധിക്കുന്നതോ നശിപ്പിക്കുന്നതോ ആയ പ്രവർത്തനങ്ങൾ നിരോധിക്കുന്നതാണ് ഈ നിയമം.

