ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദൻ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്. അക്രമരാഷ്ട്രീയത്തിൻറെ ഇരയായി രണ്ട് കാലുകളും നഷ്ടപ്പെട്ട സി സദാനന്ദൻ സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രചോദനമാണന്ന് രാജ്യസഭ ചെയർമാൻ ജഗദീപ് ധൻകർ പറഞ്ഞു. സദാനനന്ദനെ നാമനിർദ്ദേശം ചെയ്ത സമയത്ത് ചില രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും സത്യ പ്രതിജ്ഞ വേളയിൽ സഭയിൽ ആരും എതിർ ശബ്ദം ഉയർത്തിയില്ല.
സി സദാനന്ദൻ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

