ഡിജിറ്റൽ പരിവർത്തനത്തിലും സ്മാർട്ട് ഗവണ്മെന്റിലും ആഗോള തലത്തിൽ മികവ് തെളിയിച്ച്, ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) “ഏറ്റവും മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേണൻസ് സ്ട്രാറ്റജി ഓഫ് 2025” എന്ന പുരസ്‌കാരം കരസ്ഥമാക്കി. എ.ഐ. അവാർഡ്‌സ് സീരീസാണ് ഈ ആഗോള അംഗീകാരം പ്രഖ്യാപിച്ചത്.ഡിജിറ്റൽ സേവന വിഭാഗത്തിന്റെ പ്രതിനിധിത്വത്തിൽ ലഭിച്ച ഈ ബഹുമതി, എ.ഐ. ഭരണ സംവിധാനത്തിൽ ജി.ഡി.ആർ.എഫ്.എ രൂപപ്പെടുത്തിയതും വിജയകരമായി നടപ്പിലാക്കിയതുമായ മാതൃകാപരമായ തന്ത്രങ്ങൾക്കുള്ള അംഗീകാരമാണ്.
സേവനങ്ങളുടെ ഗുണനിലവാരവും സ്ഥാപന കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ കൃത്രിമ ബുദ്ധിയെ പ്രയോജനപ്പെടുത്തുന്നതിലൂടെ പ്രോആക്ടീവ് ഗവൺമെന്റ് സംവിധാനമൊരുക്കുന്നതിൽ ഡയറക്ടറേറ്റിന്റെ നിർണായക പങ്ക് ഈ നേട്ടം തെളിയിക്കുന്നുവെന്നു. “ഈ നേട്ടം മനുഷ്യനെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഹൃദയത്തിൽ വയ്ക്കുന്ന ഒരു സ്ഥാപന യാത്രയുടെ പ്രകടനമാണ്. കൃത്രിമബുദ്ധിയെ ജീവിത നിലവാരവും സേവന നിലവാരവും ഉയർത്തുന്ന പോസിറ്റീവ് ശക്തിയായി ഞങ്ങൾ കാണുന്നു. എ.ഐ. ഭരണം എന്നത് ഒരു സാങ്കേതിക തീരുമാനമല്ല; മറിച്ച് ഉത്തരവാദിത്തവും സുതാര്യതയും അടിസ്ഥാനം ആക്കുന്ന ദേശീയ സമീപനമാനെന്ന് ജി.ഡി.ആർ.എഫ്.എ ദുബായ് മേധാവി ലഫ് :ജനറൽ മുഹമ്മദ് അഹമദ് അൽ മർറി പറഞ്ഞു.

പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന പ്രോആക്ടീവ് സേവനങ്ങളിലൂടെ ഭാവിക്കായി ദുബായ് കൂടുതൽ സജ്ജമാകുന്നതിനുള്ള സമഗ്ര എ.ഐ. സംവിധാന വികസനം ഞങ്ങൾ തുടരുകയാണെന്ന് അദ്ദേഹം കൂടി കൂട്ടിച്ചേർത്തു
“ജി.ഡി.ആർ.എഫ്.എയുടെ സ്മാർട്ട് പരിവർത്തന പരിസരത്തിന്റെ പക്വതയെയാണ് ഈ പുരസ്കാരം തെളിയിക്കുന്നത്. നവീകരണവും ഭാവി സജ്ജതയും ഗവണ്മെന്റ് സംവിധാനവുമായുള്ള സമന്വയത്തിലാണ് ഞങ്ങളുടെ ദർശനമെന്ന് ഡിജിറ്റൽ സർവീസ് അഫയേഴ്‌സ് സെക്ടറിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ എക്സ്പർട്ട് ഖാലിദ് അഹമ്മദ് മുഹമ്മദ് ബിൻ മിദിയ അൽ ഫലാസി പറഞ്ഞു.“സുതാര്യത, സുരക്ഷ, വിശ്വാസം എന്നിവയെ ആധാരമാക്കി സാങ്കേതിക പുരോഗതിയെയും ഡിജിറ്റൽ ഉത്തരവാദിത്വത്തെയും തുല്യമായി പരിഗണിക്കുന്ന സമഗ്ര എ.ഐ. ചട്ടക്കൂടാണ് ഞങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട് സാങ്കേതികവിദ്യകളുടെ ധാർമ്മികവും ഉത്തരവാദിത്തപൂർണ്ണവുമായ ഉപയോഗം ഉറപ്പാക്കുന്ന നയങ്ങൾ ഉപഭോക്തൃ വിശ്വാസം വർദ്ധിപ്പിക്കുകയും ദുബായുടെ ആഗോള പ്രതിഷ്ഠ ഉറപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.ഈ നേട്ടം നവീകരണവും അറിവും ആധാരമാക്കിയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസനത്തിൽ ജി.ഡി.ആർ.എഫ്.എയുടെ നേതൃപാടവം വീണ്ടും തെളിയിക്കുന്നു. അതോടൊപ്പം, ദുബായിയെ ലോകത്തിലെ മുൻനിര ഡിജിറ്റൽ ഭരണകേന്ദ്രമാക്കി മാറ്റാനുള്ള ദർശനത്തെയും ശക്തിപ്പെടുത്തുന്നുവെന്ന് ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു

Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

