വിജ്ഞാനത്തെയും വായനയെയും ആഘോഷിക്കുന്ന നഗരം എന്ന നിലയിൽ ദുബായിയുടെ പ്രതിഛായ കൂടുതൽ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജി.ഡി.ആർ.എഫ്.എ ദുബായ് “അറബ് റീഡിംഗ് ചലഞ്ച് 2025”ൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കായി ഒരു പ്രത്യേക അറൈവൽ സ്റ്റാമ്പ് പുറത്തിറക്കി. അറബ് ലോകത്ത് വായനയും അറിവും പ്രോത്സാഹിപ്പിക്കുന്നതിൽ അവരുടെ സംഭാവനകളെ ആദരിച്ച് കൊണ്ട്, ദുബായ് വിമാനത്താവളങ്ങളിൽ എത്തിയ പ്രതിനിധികളെ അവരുടെ പാസ്‌പോർട്ടുകളിൽ ഈ സ്റ്റാമ്പ് പതിപ്പിച്ചതുകൊണ്ട് രാജ്യത്തേക്ക് സ്വാഗതം ചെയ്തു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ഈ സംരംഭം, അറബ് മേഖലയിലെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനങ്ങളിൽ ഒന്നാണ്. ഓരോ അധ്യയന വർഷവും ഒരുകോടിയിലധികം വിദ്യാർത്ഥികളെ 50 ദശലക്ഷം പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
“വായനയാണ് അറിവിന്റെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ മെച്ചപ്പെട്ട ഭാവിയിലേക്കുള്ള ആദ്യപടി,” എന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനത്തെ അടിസ്ഥാനമാക്കിയാണീ പദ്ധതി.

ജി.ഡി.ആർ.എഫ്.എ ദുബായുടെ ഈ പ്രത്യേക സ്റ്റാമ്പ് വിജ്ഞാനത്തിൻ്റെയും സംസ്കാരത്തിൻ്റെയും അംബാസഡർമാരെ ആദരിക്കുന്ന പ്രതീകമാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.“ദുബായിൽ വിജ്ഞാനസന്ദേശം വഹിക്കുന്നവർ എല്ലാവരും ആദരണീയ അതിഥികളാണ്. ഈ സ്റ്റാമ്പ് അതിന്റെ പ്രതിഫലനമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇത് വെറും പ്രതീകാത്മക നീക്കം മാത്രമല്ല; ദുബായ് ഒരു സംസ്കാര-വിജ്ഞാനകേന്ദ്രമായിട്ടുള്ള ആത്മാവിന്റെ പ്രകടനമാണെന്ന് ജി ഡി ആർ എഫ് എ ദുബായ് എയർപോർട്ട്സ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാൻഖീത്തി പറഞ്ഞു:
നവീകരണവും മാനുഷികതയും സംയോജിപ്പിച്ച യാത്രാനുഭവം നൽകുന്നതിനുള്ള ദുബായുടെ ദീർഘകാല ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം. വായനയും അറിവും ഭാവി തലമുറകളുടെ പുരോഗതിയുടെ അടിത്തറയാക്കുക എന്ന ദുബായുടെ ദർശനത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന് ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

