ടിവിഎസ് അപ്പാച്ചെ ആർടിഎക്‌സ് 300 വിപണിയിൽ അവതരിപ്പിച്ചു, പ്രാരംഭ വില 1.99 ലക്ഷം രൂപ

Pപ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളായ ടിവിഎസ്, അപ്പാച്ചെ ആർടിഎക്‌സ് 300 ഇന്ത്യയിൽ പുറത്തിറക്കി. 1.99 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) ഇതിന്റെ പ്രാരംഭ വില. ഈ മോഡലിന്റെ അരങ്ങേറ്റത്തോടെ ടിവിഎസ് അഡ്വഞ്ചർ ബൈക്ക് വിഭാഗത്തിൽ പ്രവേശിച്ചിരിക്കുകയാണ്.

പുതുതലമുറ ടിവിഎസ് ആർടി-എക്‌സ്ഡി 4 എഞ്ചിൻ പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 299 സിസി ശേഷിയുള്ള, ലിക്വിഡ്-ഓയിൽ കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്ത് നൽകുന്നത്. ഈ എഞ്ചിൻ 9,000 ആർപിഎമ്മിൽ 35.5 എച്ച്പി പരമാവധി ശക്തിയും 7,000 ആർപിഎമ്മിൽ 28.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററോടുകൂടിയ 6 സ്പീഡ് ഗിയർബോക്‌സുമായി എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നു. സുഗമമായ ഗിയർ മാറ്റത്തിനായി ഇതിന് അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ചും നൽകിയിട്ടുണ്ട്.

ടിവിഎസ് അപ്പാച്ചെ ആർടിഎക്‌സ് 300 ൽ പൂർണ്ണ-കളർ ടിഎഫ്ടി ഡിസ്പ്ലേ സജ്ജീകരിച്ചിരിക്കുന്നു. സ്പീഡ്, കോൾ, എസ്എംഎസ് അലർട്ടുകൾ, സെഗ്‌മെന്റിലെ ആദ്യ മാപ്പ് മിററിംഗ്, ഗോപ്രോ കൺട്രോൾ തുടങ്ങിയ വിവരങ്ങൾ ഇതിൽ തെളിഞ്ഞുവരും. ടൂർ, റാലി, അർബൻ, റെയിൻ എന്നിങ്ങനെ നാല് വ്യത്യസ്ത റൈഡ് മോഡുകൾ ഇതിലുണ്ട്. സുരക്ഷയ്ക്കായി, എബിഎസ് മോഡുകൾ (റാലി, അർബൻ, റെയിൻ), ട്രാക്ഷൻ കൺട്രോൾ (രണ്ട് മോഡുകൾ), ക്രൂയിസ് കൺട്രോൾ, ടിപിഎംഎസ് തുടങ്ങിയ സവിശേഷതകളും ലഭ്യമാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply