ലുലുവിന്റെ സൗദി അറേബ്യയിലെ എഴുപത്തിയൊന്നാമത്തെ സ്റ്റോർ റിയാദ് തുവൈഖിൽ പ്രവർത്തനം ആരംഭിച്ചു. സൗദി നിക്ഷേപ മന്ത്രാലയം അസിസ്റ്റന്റ് ഡെപ്യൂട്ടി മുഹമ്മദ് അൽ അഹംരി, ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. റിയാദ് ചേംബർ ബോർഡ് അംഗം തുർക്കി അൽഅജ്‌ലാൻ, സൗദി അറേബ്യയിലെ യുഎഇ അംബാസഡർ മതർ സലീം അൽദഹേരി, സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം.

സൗദി അറേബ്യയുടെ വിഷൻ 2030ന് പിന്തുണയേകി റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് തുവൈഖിലെ പുതിയ സ്റ്റോർ.ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് തുവൈഖിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭിക്കുകയെന്നും പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.
65,000 സ്ക്വയർ ഫീറ്റിലുള്ള തുവൈഖ് ലുലു ഹൈപ്പർമാർക്കറ്റിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് ഉപഭോക്താകൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ, സൗദി ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസ് തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

