നെസ്‌ലെ രണ്ട് വർഷത്തിനുള്ളിൽ 16,000 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു

കിറ്റ് കാറ്റ്, നെസ്പ്രസ്സോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്ക് ഉടമകളായ ഭക്ഷ്യ-പാനീയ കമ്പനിയായ നെസ്‌ലെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 16,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. പുതിയ സി.ഇ.ഒ ആയി സെപ്റ്റംബറിൽ ചുമതലയേറ്റ ഫിലിപ്പ് നവ്രാറ്റിലിന്റെ കമ്പനിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് നെസ്‌ലെയും അതിവേഗം മാറേണ്ടതുണ്ടെന്നും ഫിലിപ്പ് അഭിപ്രായപ്പെട്ടു. മാറുന്ന വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിലൂടെ കമ്പനിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയാണ് ഈ കൂട്ട പിരിച്ചുവിടലിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പിരിച്ചുവിടുന്ന 16,000 പേരിൽ 12,000 പേർ വൈറ്റ് കോളർ ജോലികളിൽ ഉള്ളവരാണ്. ഉത്പാദന, വിതരണ ശൃംഖല (പ്രൊഡക്ഷൻ, സപ്ലൈ ചെയിൻ) മേഖലയിൽ ഇതിനോടകം 4,000 പേരെ പിരിച്ചുവിട്ട് കഴിഞ്ഞു. ഈ പിരിച്ചുവിടൽ പ്രക്രിയയിലൂടെ ഒരു ബില്യൺ സ്വിസ് ഫ്രാങ്ക് ലാഭിക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വിൽപ്പനയിൽ 1.9 ശതമാനം വളർച്ച രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പിരിച്ചുവിടൽ പ്രഖ്യാപനം. കമ്പനിയുടെ ഇന്ത്യൻ വിഭാഗമായ നെസ്‌ലെ ഇന്ത്യയും 2026 രണ്ടാം പാദത്തിൽ 17 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply