ലൂ​യി​സ് ഫി​ലി​പ്പ്​ ബ​ഹ്റൈ​നി​ൽ ആ​ദ്യ ഷോ​റൂം തു​റ​ന്നു

പ്രമുഖ രാജ്യാന്തര പുരുഷ വസ്ത്ര ബ്രാൻഡായ ലൂയിസ് ഫിലിപ്പ് ബഹ്‌റൈനിൽ തങ്ങളുടെ ആദ്യത്തെ ഷോറൂം തുറന്നു. സീഫിലെ സിറ്റി സെന്ററിൽ 1586 ചതുരശ്ര അടിയിൽ സജ്ജീകരിച്ചിരിക്കുന്ന എക്‌സ്‌ക്ലൂസീവ് ഷോറൂമിന്റെ ഉദ്ഘാടനം ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് നിർവഹിച്ചു. മനോഹരമായ വർക്ക് വെയറുകൾ, ആഘോഷങ്ങൾക്കായുള്ള വസ്ത്രങ്ങൾ, കാഷ്വൽ വെയറുകൾ തുടങ്ങി എല്ലാ അവസരങ്ങൾക്കും അനുയോജ്യമായ വിപുലമായ വസ്ത്രശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ആധുനികമായ കാഴ്ചപ്പാടും ക്ലാസിക് ശൈലിയും ഒത്തുചേരുന്ന ലൈഫ് സ്റ്റൈൽ ശ്രേണിയാണ് ബ്രാൻഡ് ഉഭഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply