യുഎഇ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രഥമ ഗ്ലോബല്‍ ഐക്കണ്‍ പുരസ്‌കാരം, പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയ്ക്ക് സമ്മാനിക്കും. ഒക്ടോബര്‍ 12 ന് ഞായറാഴ്ച അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന, ഇന്‍കാസ് ഓണം എന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

തന്റേതായ കഠിനാധ്വാനത്തിലൂടെ, ലോകത്തോളം ഉയര്‍ന്ന ഗ്‌ളോബല്‍ മലയാളി എന്ന ബഹുമതി നല്‍കിയാണ് എം എ യൂസഫലിയെ ഗ്ലോബല്‍ ഐക്കണ്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന്, യുഎഇ ഇന്‍കാസ് പ്രസിഡണ്ട് സുനില്‍ അസീസ് ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറ്റ് ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

