ദുബായിലെ ലോകോത്തര സാംസ്കാരിക-വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസണിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ ഓൺലൈനായി ലഭ്യമായിത്തുടങ്ങി. ഒക്ടോബർ 15-ന് ആരംഭിക്കുന്ന ഈ സീസൺ 2026 മെയ് 10 വരെ നീണ്ടുനിൽക്കും. www.globalvillage.ae എന്നുള്ളതാണു വെബ് സൈറ്റ് വിലാസം
- ടിക്കറ്റ് നിരക്കുകൾ:
- പൊതു അവധി ദിവസങ്ങൾ ഒഴികെ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലെ പ്രവേശന ടിക്കറ്റിന് 25 ദിർഹമാണ് വില.
- ഏതു ദിവസവും സന്ദർശനം നടത്താവുന്ന ‘എനി ഡേ’ പ്രവേശന ടിക്കറ്റിന് 30 ദിർഹമാണ് നിരക്ക്.
- ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 10% കിഴിവ് ലഭിക്കാൻ സാധ്യതയുണ്ട്.
- നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 65 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പ്രവേശനം സൗജന്യമാണ്.
- വിഐപി പാക്കുകൾ:
- ഡയമണ്ട്, പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നീ വിഭാഗങ്ങളിലും മെഗാ ഗോൾഡ്, മെഗാ സിൽവർ എന്നീ പാക്കുകളിലും വിഐപി ടിക്കറ്റുകൾ ലഭ്യമാണ്. ഇവയുടെ വില 1,800 ദിർഹം മുതൽ 7,550 ദിർഹം വരെയാണ്.
- വിഐപി പാക്കുകൾ വാങ്ങുന്നവരിൽ ഒരാൾക്ക് 30,000 ദിർഹമിന്റെ ചെക്ക് സമ്മാനമായി ലഭിക്കാനും അവസരമുണ്ട്.
- വിഐപി പാക്കുകളിൽ വിഐപി എൻട്രി, പാർക്കിംഗ് സൗകര്യങ്ങൾ, കാർണിവൽ ആകർഷണങ്ങൾക്കായി ഉപയോഗിക്കാവുന്ന വണ്ടർ പാസ് കാർഡുകൾ എന്നിവ ഉൾപ്പെടുന്നു.
ഗ്ലോബൽ വില്ലേജ് വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. സീസൺ 30 കൂടുതൽ ആകർഷകമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

