ഷെയ്ഖ് മൻസൂർ ജൈടെക്സ് ഗ്ലോബലിലെ ജിഡിആർഎഫ്എ ദുബായ് സ്റ്റാൾ സന്ദർശിച്ചു

ദുബായ് ബോർഡർ സെക്യൂരിറ്റി കൗൺസിൽ ചെയർമാനായ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ജൈടെക്സ് ഗ്ലോബൽ 2025ൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA Dubai) പ്രദർശന സ്റ്റാൾ സന്ദർശിച്ചു. അദ്ദേഹത്തെ ജിഡിആർഎഫ്എ ദുബായിയുടെ ഡയറക്ടർ ജനറലായ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് പവലിയനിലേക്ക് സ്വാഗതം ചെയ്തു

സന്ദർശന സമയത്ത്, ഷെയ്ഖ് മൻസൂർ അതിർത്തി സുരക്ഷയും യാത്രാ സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാന ഡിജിറ്റൽ പദ്ധതികളെയും സ്മാർട്ട് സേവനങ്ങളെയും അവലോകനം ചെയ്തു. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അതിർത്തി നിയന്ത്രണങ്ങളും യാത്രക്കാരുടെ പ്രവാഹവും മെച്ചപ്പെടുത്തുന്നതിൽ ജിഡിആർഎഫ്എ കൈക്കൊണ്ടിരിക്കുന്ന നവീന നടപടികളെ ഷെയ്ഖ് മൻസൂർ അഭിനന്ദിച്ചു.

ദുബായിലെ സുരക്ഷാ സംവിധാനങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും, സ്മാർട്ട് ബോർഡർ മാനേജ്മെന്റ് സംവിധാനങ്ങൾ വഴി യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം ഉറപ്പാക്കാനുമാനുള്ള ഏറ്റവും നൂതനമായ സ്മാർട്ട്‌ റെഡ് കാർപ്പെറ്റ് പോലെയുള്ള പദ്ധതികളാണ് ജനറൽ ഡയറക്ടറേറ്റ് ജൈടെക്സിൽ ഒരുക്കിയി രിക്കുന്നത്.ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, കൃത്രിമ ബുദ്ധി (AI), ബയോമെട്രിക് സാങ്കേതികവിദ്യകൾ എന്നിവയെ ഉൾപ്പെടുത്തിയുള്ള ഏറ്റവും നൂതനമായ പദ്ധതികളാണ് ബൂത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്

ജൈടെക്സ് ഗ്ലോബൽ 2025ൽ, ലോകത്തെ പ്രമുഖ സാങ്കേതിക വിദ്യാ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന സാഹചര്യത്തിൽ, ദുബായിലെ ഗവൺമെന്റ് ഏജൻസികൾ അവതരിപ്പിക്കുന്ന നവീന പദ്ധതികൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. അതിർത്തി സുരക്ഷ, സ്മാർട്ട് യാത്രാ സേവനങ്ങൾ, ഡിജിറ്റൽ ഐഡന്റിറ്റി എന്നിവയിൽ ദുബായ് മുൻനിരയിൽ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതാണ് ജി ഡി ആർ എഫ് എ- യുടെ മികച്ച പങ്കാളിത്തം


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply