ജി.ഡി.ആർ.എഫ്.എ ദുബായ് ഉദ്യോഗസ്ഥർക്ക് സ്റ്റീവി ഇന്റർനാഷണൽ ബിസിനസ് അവാർഡുകൾ

ആഗോളതലത്തിൽ മികവിനെ അംഗീകരിക്കുന്ന 2025 സ്റ്റീവി ഇന്റർനാഷണൽ ബിസിനസ് അവാർഡിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആറ് പുരസ്കാരങ്ങൾ നേടി. പോർച്ചുഗലിൽ വച്ച് നടന്ന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എയുടെ പ്രതിനിധികൾ അവാർഡുകൾ ഏറ്റുവാങ്ങി. ലോകമെമ്പാടുമുള്ള ആയിരത്തിലധികം നോമിനേഷനുകൾക്കിടയിൽ നിന്നാണ് ഈ നേട്ടം.

ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അഹമ്മദ് അൽ മുഹൈരി, കോർപ്പറേറ്റ് സപ്പോർട്ട് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ സമദ് സുലൈമാൻ, ഫിനാൻഷ്യൽ റിസോഴ്സസ് ആൻഡ് സർവീസസ് ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് അബ്ദുൽ കരീം അൽ ബലൂഷി എന്നിവർ ചേർന്നാണ് അംഗീകാരം ഏറ്റുവാങ്ങിയത്.

വിവിധ വിഭാഗങ്ങളിൽ ലഭിച്ച പുരസ്കാരങ്ങൾ ജി.ഡി.ആർ.എഫ്.എയുടെ നവീകരണത്തിനും ഭരണമികവിനുമുള്ള ആഗോള അംഗീകാരമാണെന്ന് അധികൃതർ വ്യക്തമാക്കി. “ഈ അംഗീകാരം യുഎഇയെ കാര്യക്ഷമതയും നവീകരണവും കൊണ്ട് ആഗോള മാതൃകയാക്കാനുള്ള നേതൃത്വത്തിന്റെ ദീർഘവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു,” ജി.ഡി.ആർ.എഫ്.എ-ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

ജി.ഡി.ആർ.എഫ്.എയുടെ ഈ നേട്ടം സ്മാർട്ട് ഗവണ്മെന്റ് സേവനങ്ങളിലൂടെയും മനുഷ്യകേന്ദ്രിത സമീപനത്തിലൂടെയും ദുബായുടെ ആഗോള മികവ് ഉറപ്പിക്കുന്നതിൽ ഒരു പുതിയ നാഴികക്കല്ലായിയെന്ന് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply