പ്രാദേശിക വിജ്ഞാന കൈമാറ്റ പരിപാടിയുടെ ഭാഗമായി ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ഒരു ലീഡേഴ്സ് പ്രതിനിധി സംഘത്തെ ജിഡിആർഎഫ്എ ദുബായ് (GDRFA Dubai) സ്വാഗതം ചെയ്തു. ദുബായ് എയർപോർട്ടുമായി സഹകരിച്ചാണ് ഈ വിജ്ഞാന കൈമാറ്റ സന്ദർശനം .ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിപ്ലവകരമായ ‘റെഡ് കാർപെറ്റ്’സംവിധാനത്തെക്കുറിച്ച് അധികൃതർ പ്രതിനിധികൾക്ക് പരിചയപ്പെടുത്തി.യാത്രക്കാർക്കുള്ള മികച്ച സേവനങ്ങളെക്കുറിച്ചും, ആഡംബരം, കാര്യക്ഷമത, സേവന മികവ് എന്നിവയോടുള്ള ദുബായുടെ പ്രതിബദ്ധതയെക്കുറിച്ചും ജി ഡി ആർ എഫ് എ ഒഫീഷ്യൽസ് വിശദീകരണം നൽകുകയും ചെയ്തു.കഴിഞ്ഞമാസം ദുബായ് എയർപോർട്ടിലെ സ്മാർട്ട് എമിഗ്രേഷൻ പ്രവർത്തനരീതികളും പ്രത്യേകിച്ച് സ്മാർട്ട് റെഡ് കാർപെറ്റിനെ കുറിച്ച് മനസ്സിലാക്കാൻ ചൈനയുടെ നാഷണൽ എമിഗ്രേഷന്റെ ഉന്നത മേധാവിയടക്കം ദുബായ് എയർപോർട്ടിൽ സന്ദർശനം നടത്തിയിരുന്നു

ദുബായ് വിമാനത്താവളങ്ങളെ പ്രകടനത്തിൻ്റെയും ഗുണമേന്മയുടെയും കാര്യത്തിൽ ഒരു ആഗോള മാതൃകയാക്കി മാറ്റിയ ഘടകങ്ങളെ കുറിച്ച് സന്ദർശന വേളയിൽ ചർച്ച ചെയ്യുകയും.യാത്രാ നടപടികൾ ലളിതമാക്കുന്നതിനും, യാത്രക്കാർക്ക് തടസ്സരഹിതവും വേഗത്തിലുള്ളതുമായ അനുഭവം നൽകുന്നതിനും ദുബായ് സ്വീകരിച്ചിട്ടുള്ള നൂതനമായ പ്രവർത്തന രീതികളും, സാങ്കേതികവിദ്യകളും ഈ പ്രതിനിധി സംഘം വിലയിരുത്തി.യാത്രക്കാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ദുബായ് കൈവരിച്ച മുന്നേറ്റങ്ങൾ വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾക്കും മാതൃകയാണെന്ന് പ്രതിനിധി സംഘം പ്രശംസിക്കുകയും ചെയ്‌തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

