സാമൂഹിക സേവനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് ദുബൈ ഇമിഗ്രേഷൻ കടക്കുന്നു. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച “നാഷണൽ വോളണ്ടിയറിംഗ് ആൻഡ് കമ്മ്യൂണിറ്റി പാർട്ടിസിപ്പേഷൻ ഫ്രെയിംവർക്ക്” പ്രകാരമാണ് ഈ പുതുഘട്ടം ആരംഭിക്കുന്നത്.മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി എംപവർമെൻറിന്റെ മേൽനോട്ടത്തിലുള്ള ഈ ദേശീയ പദ്ധതി, ദാനസങ്കൽപ്പവും സേവനമനോഭാവവും വളർത്തി ജന സേവനത്തെ സുസ്ഥിരമായ ഒരു ജീവിതമാർഗമായി രൂപപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.
അതിനിടയിൽ 2024-നും 2025-നും ഇടയിൽ ദുബായ് ഇമിഗ്രേഷൻ 140-ലധികം സമൂഹ സേവന-സ്വമേധാ പദ്ധതികൾ നടപ്പാക്കി.ഇതിലൂടെ 3 ലക്ഷത്തിലധികം പേർ പ്രയോജനം നേടി.2,200-ലധികം ഉദ്യോഗസ്ഥരും, 1,300-ലധികം സമൂഹ അംഗങ്ങളും സ്വമേധാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഇതോടെ മൊത്തം 42,000-ത്തിലധികം വോളണ്ടിയർ മണിക്കൂറുകൾ രേഖപ്പെടുത്തി. 2024-ൽ സമൂഹത്തിന്റെ 96% തൃപ്തി നിരക്ക് ദുബായ് ഇമിഗ്രേഷൻ ലഭിച്ചു.2020-ൽ 2.3% ആയിരുന്ന ജീവനക്കാരുടെ വോളണ്ടിയർ പങ്കാളിത്തം 2024-ൽ അത് 30% കവിഞ്ഞു, അതുപോലെ 2025-ൽ പ്രാദേശിക സമൂഹത്തിലെ വോളണ്ടിയർമാരുടെ എണ്ണം 994 ആയി ഉയർന്നുവെന്നും ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
സ്വമേധയാ പ്രവർത്തനവും സമൂഹ പങ്കാളിത്തവും ഉൾക്കൊള്ളുന്ന ഈ ദേശീയ സംവിധാനം, സ്ഥാപനങ്ങളും വ്യക്തികളും ഒരുപോലെ ദാനസംസ്കാരം വളർത്താനുള്ള പ്രചോദന മാതൃകയാണെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അഭിപ്രായപ്പെട്ടു.“ഞങ്ങൾക്ക്, വോളണ്ടിയറിംഗ് എന്നത് ഒരിക്കൽ മാത്രം നടത്തുന്ന ഒരു പരിപാടിയല്ല; അത് നമ്മുടെ മൂല്യങ്ങളിൽ നിന്നുള്ള ദേശീയ ഉത്തരവാദിത്വവും മാനവികതയും പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതശൈലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനമനുസരിച്ച്, വോളണ്ടിയറിംഗ് ഒരു ജീവിതരീതിയായി തീരാനും ഓരോ സ്ഥാപനവും ദേശീയ ദാനമനോഭാവത്തിന്റെ സ്തംഭമായി മാറാനുമാണ് ലക്ഷ്യമെന്ന് ദുബായ് ഇമിഗ്രേഷൻ വ്യക്തമാക്കി. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ വാക്കുകൾപോലെ
“നമ്മുടെ ലക്ഷ്യം വോളണ്ടിയറിംഗിനെ ശക്തിപ്പെടുത്തുകയും, സമൂഹ പങ്കാളിത്തം വർദ്ധിപ്പിക്കുകയും, നന്മയെ നമ്മുടെ നാടിന്റെ ഘടനയിലേയ്ക്കു നെയ്തുചേർക്കുകയും ചെയ്യുന്നതാണെന്ന് ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

