സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി.പവന് 1040 രൂപയുടെ കുറവാണ് ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 1,11,280 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത്.
ഗ്രാമിന് 130 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വില 13,910 രൂപയാണ്. തിങ്കളാഴ്ച 4 തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കുമായി 10,000 രൂപയ്ക്കടുത്ത് കുറവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ വൈകിട്ടോടെ 2 തവണ വർധനവ് രേഖപ്പെടുത്തുകയായിരുന്നു.

