കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ വമ്പൻ വർധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഇന്നലെ 200 രൂപയാണ് ഒരു പവൻ സ്വർണത്തിനു വർധിച്ചത്. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. 46000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. 5750 രൂപയാണ് വിപണി വില. 4765 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില.
അതേസമയം കേരളത്തിൽ വെള്ളിയുടെ വിലയിൽ മാറ്റമില്ല. 77 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

