അക്ഷയ തൃതീയ ദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഒരു പവന് 71,840 രൂപ

അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 71,840 രൂപയാണ്. ഇന്നലെ 320 രൂപ സ്വർണത്തിന് വർധിച്ചിരുന്നു. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്.

നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളും ഇത്തവണ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്വർണ വിഗ്രഹം, സ്വർണ നാണയങ്ങൾ ചെറിയ ആഭരണങ്ങൾ എന്നിവയാണ് ഭൂരിഭാഗവും. ലക്ഷ്മി ലോക്കറ്റുകൾ, മൂകാംബികയിൽ പൂജിച്ച ലോക്കറ്റുകൾ, ഗുരുവായൂരപ്പൻ ലോക്കറ്റുകൾ എന്നിവയ്ക്കും വൻ ഡിമാൻറാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7395 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply