യുഎഇയുടെ ആകാശത്തിൽ വിസ്മയം തീർത്ത് ബക്ക് മൂൺ. ഇന്നലെയാണ് ജൂലൈയിലെ സൂപ്പർ മൂൺ എന്നറിയപ്പെടുന്ന ബക്ക് മൂൺ ഉദിച്ചത്. ഭൂമിയോട് കൂടുതൽ അടുത്ത് വരുന്നതിനാൽ സാധാരണ പൂർണചന്ദ്രനേക്കാൾ വലിപ്പവും തിളക്കവും ബക്ക് മൂണിന് കൂടുതൽ ആയിരിക്കും. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ആകാശ നിരീക്ഷകരെ ഏറെ ആകർഷിക്കുന്നതായിരുന്നു ഇന്നലെ ഉദിച്ച ബക്ക് മൂൺ.
ബക്ക് മൂൺ എന്ന പേര് വടക്കേ അമേരിക്കയിലെ ?ഗോത്രവർ??ഗക്കാരുടെ പാരമ്പര്യത്തിൽ നിന്നുമാണ് ലഭിച്ചത്. പ്രകൃതിയുടെ മാറ്റവും ജീവജാലങ്ങളുടെ പരിണാമവും അനുസരിച്ചാണ് ഓരോ മാസത്തിലെയും പൂർണചന്ദ്രന് പേരുകൾ നൽകുന്നത്. ബക്കുകൾ എന്നറിയപ്പെടുന്ന ആൺ മാനുകൾ അവരുടെ കൊമ്പുകൾ വളർത്താൻ തുടങ്ങുന്ന സമയമാണ് സാധാരണയായി ഈ കാലയളവ്. അതിനാലാണ് ഈ സമയത്ത് ഉദിക്കുന്ന ചന്ദ്രന് ബക്ക് മൂൺ എന്ന പേര് ലഭിക്കാൻ കാരണം.
ജൂലൈയിൽ വേനൽക്കാല കൊടുങ്കാറ്റുകൾ ഉണ്ടാകുന്നതിനാൽ തണ്ടർ മൂൺ' എന്നും ഈ കാലയളവ് യൂറോപ്പിൽ വൈക്കോൽ വിളവെടുപ്പ് കാലമായതിനാൽ അവിടങ്ങളിൽഹെയ് മൂൺ’ എന്നും ബക്ക് മൂൺ അറിയപ്പെടുന്നുണ്ട്.

