Headlines

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്: ബോട്‌സ്വാനയ്ക്ക് ചരിത്ര സ്വർണം, രാജ്യം പൊതു അവധി പ്രഖ്യാപിച്ചു

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി സ്വർണം നേടിയത് ആഘോഷിക്കാൻ ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാന പൊതു അവധി പ്രഖ്യാപിച്ചു. പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിലാണ് ബോട്‌സ്വാനയുടെ അഭിമാന താരങ്ങൾ സ്വർണം നേടിയത്.

ലീ ബെക്കെമ്പിലേ എപ്പി, ലെറ്റ്സിൽ ടെബോഗോ, ബയാപോ ഡോറി, ബുസാങ് കോളൻ കെബിനാറ്റ്ഷിപി എന്നിവരടങ്ങുന്ന ടീം 2:57.76 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഒന്നാമതെത്തിയത്. അവസാന ലാപ്പിൽ കോളൻ കെബിനാറ്റ്ഷിപിയുടെ അസാമാന്യ പ്രകടനമാണ് ടീമിന് സ്വർണം നേടിക്കൊടുത്തത്. ഈ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിലും കോളൻ സ്വർണം നേടിയിരുന്നു.

വിജയം ആഘോഷിക്കാൻ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം, സെപ്റ്റംബർ 29-ന് പൊതു അവധിയായിരിക്കുമെന്ന് ബോട്‌സ്വാന പ്രസിഡന്റ് ഡ്യൂമ ഗിഡിയോൺ ബൊക്കൊ അറിയിച്ചു. കഴിഞ്ഞ വർഷം പാരീസ് ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 200 മീറ്ററിൽ ലെറ്റ്സിൽ ടെബോഗോ സ്വർണം നേടിയിരുന്നു. ഇത് രാജ്യത്തിന്റെ ആദ്യ ഒളിമ്പിക് സ്വർണമായിരുന്നു.

Leave a Reply