Headlines

ഡൽഹിയിലെ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; വിദ്യാർഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ച് പരിശോധന

തലസ്ഥാന നഗരിയിലെ വിവിധ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ തുടർന്ന് ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡൽ പബ്ലിക് സ്‌കൂൾ, സർവോദയ വിദ്യാലയം എന്നിവയുൾപ്പെടെയുള്ള സ്‌കൂളുകളിൽ നിന്ന് വിദ്യാർഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവസ്ഥലത്ത് ബോംബ് സ്‌ക്വാഡുകളും പോലീസും ചേർന്ന് പരിശോധന നടത്തിവരികയാണ്.

ഇന്ന് രാവിലെ വിദ്യാർഥികൾ സ്‌കൂളിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഭീഷണി ഇ-മെയിൽ ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഡൽഹിയിലെ സ്‌കൂളുകൾക്ക് ഇത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ വരുന്നത്.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഐ.പി. അഡ്രസ്സുകൾ ഉപയോഗിച്ചാണ് ഈ ഇ-മെയിലുകൾ അയയ്ക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. എല്ലാ സ്‌കൂളുകളിലേക്കും ഒരേ സമയത്താണ് സന്ദേശങ്ങൾ എത്തുന്നത്. ഭീഷണിക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ പോലീസ് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. അതേസമയം, നേരത്തേ വിമാനത്താവളത്തിലേക്ക് ഭീഷണി അയച്ച ചിലരെ പോലീസ് പിടികൂടിയിരുന്നു.

Leave a Reply