Headlines

ബിഹാർ വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിൽ പുകഞ്ഞ് പാർലമെൻറ്

ബിഹാർ വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ പുകഞ്ഞ് പാർലമെൻറ്. ചർച്ച വേണമെന്ന ആവശ്യം തള്ളിയതിലെ പ്രതിഷേധത്തിൽ സ്തംഭിച്ച ലോക്‌സഭ രണ്ട് മണി വരെ നിർത്തിവച്ചു. കള്ളവോട്ട് പ്രോത്സാഹിപ്പിക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു. ജഗദീപ് ധൻകറിൻറെ രാജിയിൽ ചർച്ചയില്ലെന്ന സർക്കാർ നിലപാട് രാജ്യസഭയിൽ ഉപാധ്യക്ഷൻ വ്യക്തമാക്കി.

ബിഹാർ വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പാർലമെൻറിൻറെ പ്രധാന കവാടത്തിൽ സോണിയ ഗാന്ധിയടക്കം നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷൻറെ നടപടിക്കെതിരെ രൂക്ഷ വിമർശനമുയർത്തി മുദ്രാവാക്യം മുഴക്കി. ലോക് സഭ തുടങ്ങിയ ഉടൻ തന്നെ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

മുദ്രാവാക്യം മുഴക്കിയും പ്ലക്കാർഡുയർത്തിയും പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻറെ നടപടിയെ ജെഡിയു അംഗം ഗിരിധരി യാദവ് വിമർശിച്ചതും സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കി. നടപടി അടിച്ചേൽപിക്കുകയായിരുന്നുവെന്നും കഴിഞ്ഞ കാല തെരഞ്ഞെടടുപ്പുകൾക്ക് ആധാരമായ പട്ടിക തെറ്റാണെന്നാണോ കമ്മീഷൻ പറഞ്ഞ് വയ്ക്കുന്നതെന്നും ഗിരിധരി യോദവ് ചോദിച്ചിരുന്നു. പ്രതിപക്ഷത്തെ സ്പീക്കർ നേരിട്ടു. സഭയുടെ അന്തസ് കാക്കണമെന്നും, മുതിർന്ന അംഗങ്ങൾ മര്യാദ കാട്ടണമെന്നും സ്പീക്കർ ഓംബിർല കുറ്റപ്പെടുത്തി.

Leave a Reply