Headlines

ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ടീം സെലക്ടർ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് ബിസിസിഐ, അഗാർക്കർ തുടരും

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സീനിയർ പുരുഷ ക്രിക്കറ്റ് ടീമിൻറെ സെലക്ഷൻ കമ്മിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ച് ബിസിസിഐ. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയിലെ വരാൻ പോകുന്ന രണ്ട് ഒഴിവുകളിലേക്കാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അഗാർക്കറുടെ കാലാവധി 2026 വരെ നീട്ടിയതിന് പിന്നാലെയാണ് പുതിയ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിന് പുറമെ വനിതാ ടീമിൻറെയും ജൂനിയർ പുരുഷ ടീമിൻറെയും സെലക്ഷൻ കമ്മിറ്റിയിലെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

സെപ്റ്റംബറിൽ നടക്കുന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിലായിരിക്കും പുതിയ സെലക്ടർമാരുടെ നിയമം അംഗീകരിക്കുക. സീനിയർ പുരുഷ ടീം സെലക്ടറാവാൻ കുറഞ്ഞത് ഏഴ് ടെസ്റ്റുകളിലും അല്ലെങ്കിൽ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലോ അല്ലെങ്കിൽ 10 ഏകദിനങ്ങളിലോ 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലോ കളിച്ചിരിക്കണമെന്നാണ് യോഗ്യത. ഇതിന് പുറമെ കഴിഞ്ഞ അഞ്ച് വർഷത്തിന് മുമ്പ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചവരും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിസിസിഐയുടെ ഏതെങ്കിലും ക്രിക്കറ്റ് കമ്മിറ്റികളിൽ അംഗമാകാനും പാടില്ല. നിലവിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയിൽ ശിവ് സുന്ദർ ദാസ്(മധ്യമേഖല),സുബ്രതോ ബാനർജി(കിഴക്കൻ മേഖല), അജയ് രത്ര(വടക്കൻ മേഖല), ശ്രീധരൻ ശരത്(ദക്ഷിണ മേഖല) എന്നിവരാണുള്ളത്.

Leave a Reply