Begin typing your search...
ബഹ്റൈൻ നയിമിയിലെ തീപിടുത്തം ; ഒൻപത് പേരെ രക്ഷപ്പെടുത്തി
ബഹ്റൈൻ നയിമിലെ വെയർ ഹൗസിൽ തീപിടിത്തമുണ്ടായി. ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ എത്തി. ഒമ്പത് പേരെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെയർഹൗസിൽ തൊഴിലാളികളുടെ താമസ സൗകര്യങ്ങളും നിർമാണ സാമഗ്രികളും തടിയുമാണ് ഉണ്ടായിരുന്നതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
Next Story