അരിയമണികളാൽ ബഹ്‌റൈൻ ഭൂപടം; കന്നഡ സംഘത്തിന് ലോ​ക റെ​ക്കോ​ഡ് അം​ഗീ​കാ​രം

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കന്നഡ സംഘം ബഹ്‌റൈൻ ഒരുക്കിയ കൂറ്റൻ ധാന്യച്ചിത്രത്തിന് ലോക റെക്കോർഡ് അംഗീകാരം ലഭിച്ചു. അരിമണികൾ ഉപയോഗിച്ച് നിർമ്മിച്ച ബഹ്‌റൈന്റെ ഏറ്റവും വലിയ ഭൂപടം എന്ന നേട്ടത്തോടെയാണ് ‘ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ’ ഈ കലാസൃഷ്ടി ഇടംപിടിച്ചത്. 18 മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള ഭൂപടം നിർമ്മിക്കാൻ ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള 350 കിലോ അരിയാണ് ഉപയോഗിച്ചത്.

കന്നഡ സംഘം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് ഏഷ്യൻ വിഭാഗം മേധാവി ഡോ. മനീഷ് കുമാർ വിഷ്ണോയ് റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അവാർഡ് കൈമാറുകയും ചെയ്തു. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും കൃത്യതയോടെ കൂറ്റൻ ഭൂപടം തയ്യാറാക്കിയത് മികച്ച നേട്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദ്വീപുകളെയും വിവിധ പ്രദേശങ്ങളെയും ഭൂപടത്തിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രദർശനത്തിന് ശേഷം ഈ അരിമണികൾ പാഴാക്കാതെ പുനരുപയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply