ബഹ്റൈൻ ശൈത്യകാലത്തേക്ക് അടുക്കുന്നതോടെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ്. തണുപ്പിനെ സ്വാഗതം ചെയ്യാനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ചു തുടങ്ങാമെന്നാണ് അധികൃതർ അറിയിക്കുന്നത്.
ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ വിഭാഗം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഈ വെള്ളിയാഴ്ച രാത്രിയിലെ താപനില 18oC ആയി കുറയാൻ സാധ്യതയുണ്ട്. പകൽ സമയത്ത് താപനില 30oC ആയി തുടരുമെങ്കിലും, രാത്രിയിൽ അനുഭവപ്പെടുന്ന ഈ കുറവ് രാജ്യത്ത് തണുപ്പ് വർധിപ്പിക്കും. ഈ കാലാവസ്ഥാ മാറ്റം, ചൂടുള്ള മാസങ്ങൾക്കുശേഷം രാജ്യത്ത് സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും.
പൊതുജനങ്ങൾ തണുപ്പിൽ നിന്നും സംരക്ഷണം നേടാനുള്ള മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

