ബഹ്റൈനിൽ അനധികൃതമായി പിടിച്ചെടുത്ത 55 കിലോ ചെമ്മീനുമായി മത്സ്യത്തൊഴിലാളികൾ പിടിയിൽ

രാ​ജ്യ​ത്ത് നി​രോ​ധ​നം നി​ല​നി​ൽ​ക്കെ അ​ന​ധി​കൃ​ത​മാ​യി പി​ടി​ച്ച 55 കി​ലോ ചെ​മ്മീ​നു​മാ​യി മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. കോ​സ്റ്റ് ഗാ​ർ​ഡ് ന​ട​ത്തി​യ പ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണ് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന​തി​ന് പു​റ​മെ വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​നും രാ​ജ്യ​ത്ത് വി​ല​ക്കു​ണ്ട്. ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ജൂ​ലൈ 31 വ​രെ ആ​റ് മാ​സ​ത്തേ​ക്കാ​ണ് പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ക, സ​മു​ദ്ര​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *