വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് അധ്യാപകനെ റിമാൻഡ് ചെയ്യാൻ ഉത്തരവ്. ഒരു സർക്കാർ സ്കൂളിലെ ഏഴ് വയസ്സായ കുട്ടിക്കെതിരെയാണ് സ്കൂൾ ക്യാമ്പസിന് പുറത്തുവെച്ച് ലൈംഗികാതിക്രമമുണ്ടായത്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്. പരാതിയിൽ സ്കൂൾ അധ്യാപകനെ ഉൾപ്പെടുത്തി നോർത്തേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റിൽ നിന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് ലഭിച്ചതായി ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഹെഡ് പറഞ്ഞു.
സാഹചര്യത്തെളിവുകളുടെയും സാക്ഷിമൊഴികളുടെയും വൈദ്യപരിശോധനകളുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ മറ്റ് വിദ്യാർഥികൾക്കുനേരെയും സമാന സംഭവങ്ങളുണ്ടായതായി കണ്ടെത്തി. 30ന് ചേരുന്ന ക്രിമിനൽ ഹൈകോടതിയിൽ പ്രതിക്കെതിരെ ശിക്ഷ വിധിക്കും. ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

