യു.എ.ഇ സൈനിക സംഘത്തെ സ്വീകരിച്ച് ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ചീഫ് കമാൻഡർ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ. യു.എ.ഇ മേജർ ജനറൽ റാഷിദ് അൽ ഖാബിയുടെ നേതൃത്വത്തിലെത്തിയ സൈനിക സംഘത്തെയാണ് കമാൻഡർ സ്വീകരിച്ചത്. പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസൻ ആൽ നുഐമിയും യോഗത്തിൽ പങ്കെടുത്തിരുന്നു. ദൃഢമായ ബഹ്റൈൻ-യു.എ.ഇ ബന്ധത്തെയും എല്ലാ മേഖലയിലുമുള്ള ഇരുരാജ്യങ്ങളുടെ സഹകരണ മനോഭാവത്തേയും ചീഫ് കമാൻഡർ പ്രശംസിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

