യാത്രക്കാർക്ക് അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

ബഹറിൽ നിന്നും കേരളമടക്കം ഇന്ത്യൻ സെക്ടറിലെ യാത്രക്കാർക്ക് അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. അഞ്ച് കിലോ അധിക ബാഗേജിന് 7.5 ദീനാറും 10 കിലോക്ക് 15 ദീനാറും നൽകിയാൽ മതിയാവും. നേരത്തേ യഥാക്രമം 25ഉം 50ഉം ദീനാറായിരുന്നു ഈടാക്കിയിരുന്നത്. ഒക്ടോബർ 25 വരെ ബുക്ക് ചെയ്യുന്ന ആളുകൾക്കാണ് ഈ ഓഫർ ലഭ്യമാവുക.

എന്നാൽ, ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് ആനുകൂല്യം ഉണ്ടാവില്ല. സ്‌കൂൾ, പെരുന്നാൾ അവധിയിൽ നാട്ടിൽ പോകുന്നവരെ ആകർഷിക്കുന്നതാണ് ഈ ഓഫറെങ്കിലും അധിക ലോഡ് വരുമ്പോൾ ഇത്തരം ഓഫറുകൾ ഒഴിവാക്കുകയാണ് ചെയ്യാറുള്ളത് എന്ന് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply