ബഹ്‌റൈൻ: ഒരാഴ്ച്ചയ്ക്കിടയിൽ 637 പരിശോധനകൾ നടത്തിയതായി LMRA

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിൽ 637 പരിശോധനകൾ നടത്തിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും 2023 ഡിസംബർ 31 മുതൽ 2024 ജനുവരി 6 വരെയുള്ള ഒരാഴ്ച്ചത്തെ കാലയളവിൽ 637 പരിശോധനകളാണ് LMRA നടത്തിയത്. ഈ കാലയളവിൽ, ഇത്തരം നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 102 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്‌തതായി LMRA അറിയിച്ചു. ഈ കാലയളവിൽ 87 പ്രവാസികളെ നാട് കടത്തിയതായും LMRA കൂട്ടിച്ചേർത്തു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply